KOYILANDY DIARY

The Perfect News Portal

സൂര്യതാപം: പോലീസും കുടപിടിച്ചുതുടങ്ങി

കൊയിലാണ്ടി: ചൂട് കൂടിയതോടെ ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരും കുട പിടിച്ചു. ചൂട് കൂടിയതോടു കൂടിയതോടെയാണ് ഡ്യൂട്ടിക്ക് നിൽക്കുമ്പോൾ കുട പിടിക്കാം എന്ന നിർദേശം നൽകിയത്. കൊടുംവെയിലിൽ കൊല്ലം അങ്ങാടിയിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്റെതാണ് ചിത്രം. സാധാരണയായി ചൂട് കൂടുമ്പോൾ കവരാന്തയിൽ കയറി നിൽക്കാറാണ് പതിവ്.  കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ടമഹോത്സവത്തിന് കൊടിയേറിയതോടെ  കൊല്ലം ടൗണിൽ  തിരക്ക് കൂടിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *