KOYILANDY DIARY

The Perfect News Portal

സി.ഐ.ടി.യു. നേതൃത്വത്തിൽ തൊഴിലാളികൾ ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: ആശ വർക്കർ, അംഗൻവാടി, പാചക തൊഴിലാളി, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എന്നിവർ സംയുക്തമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം 18000 രൂപ അനുവദിക്കുക, 45ാം ലേബർ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കുക, സ്‌കീം വർക്കേഴ്‌സിനെ സ്ഥിരം തൊഴിലാളിയായി അംഗീകരിക്കുക, കേന്ദ്ര സർക്കാർ സ്‌കീം വർക്കേഴ്‌സിന് ആവശ്യമായ ഫണ്ട് 2017ലെ ബഡ്ജറ്റിൽ വകയിരുത്തുക, സ്വകാര്യവത്കരണം കേന്ദ്രസർക്കാർ ഉപേക്ഷിക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉയിച്ചുകൊണ്ടായിരുന്നു സംയുക്ത പ്രക്ഷോഭം.

ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന സെക്രട്ടറി പി. പി. പ്രേമ ഉപരോധം ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി അംഗം മേലടി പ്രൊജക്റ്റ് പ്രസിഡണ്ട് വി.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി ടി.ഗോപാലൻ, പ്രസിഡണ്ട് സി. കുഞ്ഞമ്മദ്, പാചക തൊഴിലാളി ജില്ലാ സെക്രട്ടറി പി.നാരായണൻ എന്നിവർ സംസാരിച്ചു. ദേശീയ സമ്പാദ്യപദ്ധതി യൂണിയൻ ജില്ലാ സെക്രട്ടറി അമ്മ ജോസഫ് സ്വാഗതവും, അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര സെക്രട്ടറി പത്മാവതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *