KOYILANDY DIARY

The Perfect News Portal

ഇൻസ്റ്റിറ്റിയൂഷണൽ സംരംഭകത്വ ബോധവൽക്കരണ ക്യാമ്പ് അഡ്വ:കെ.സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂഷണൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഗവ: ഐ. ടി. ഐ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോളജ് പ്രിൻസിപ്പാൾ സുമതി ടി. കെ. അദ്ധ്യക്ഷതവഹിച്ചു. വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് കുമാർ ടി. വി, പി. ടി. എ. പ്രസിഡണ്ട് അജിത്ത് കുമാർ, സ്റ്റുഡന്റ് കോർഡിനേറ്റർ ശ്രീഹരി എന്നിവർ ആശംസകൾ നേർന്നു. ഇ. ഡി. ക്ലബ്ബ് സ്റ്റാഫ് കോർഡിനേറ്റർ ബാബുരാജ് ശ്രീഹരി നന്ദി പറഞ്ഞു. വികാസ് പി. എസ്, ലുക്മാൻ അരീക്കോട് എന്നിവർ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *