KOYILANDY DIARY

The Perfect News Portal

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കുട്ടിയുടെ ഉപ്പൂപ്പ കോടതിയിൽ കീഴടങ്ങി

കൊയിലാണ്ടി : കുറുവങ്ങാട് സ്വദേശിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കുട്ടിയുടെ ഉപ്പൂപ്പ കോടതിയിൽ കീഴടങ്ങി. കുറുവങ്ങാട് പൊക്‌ളാരി ഹസ്സൻകുട്ടിയാണ് കോഴിക്കോട് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംഭവം നടന്നിട്ട്. ഗുഡ്‌സ് ഡ്രൈവറായ പ്രതി സ്ഥിരമായി വാഹനത്തിൽ വെച്ച് യാത്രാ മദ്ധ്യേ പീഡിപ്പിക്കുകയുണ്ടായിയെന്ന് കുട്ടി വടകര ചൈൽഡ്‌ലൈൻ അധികൃതർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവദിവസം കുട്ടിയേയും കൂട്ടി സഹോദരന്റെ വീട്ടിലേക്ക് പോയി പീഡിപ്പിക്കാൻ ശ്രമം നടക്കുമ്പോഴാണ് കുട്ടി ബഹളംവെച്ച് വീട്ടുകാരോട് പീഢനവിവരം പറഞ്ഞത്. സംഭവം പുറത്തറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വടകര വനിതാ ചൈൽഡ്‌ലൈൻ ഡിപ്പാർട്ട്‌മെന്റിൽ നൽകിയ പരാതിപ്രകാരം പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊയിലാണ്ടി പോലീസാണ് കേസന്വേഷണം നടത്തുന്നത്. ഒരു മാസമായി മുങ്ങി നടക്കുകയായിരുന്ന പ്രതി പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *