KOYILANDY DIARY

The Perfect News Portal

സിപിഐ(എം) നവകേരള വികസന സദസ്സ്

കൊയിലാണ്ടി: കേരളത്തിന്റെ പുതു വികസനത്തിനായി സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ് സംഘടിപ്പിച്ചു. സിപിഐ (എം) ജില്ലാ കമ്മി അംഗം കെ. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഇഎംഎസ് ടൗൺഹാളിൽ നടന്ന പരിപാടിയിൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ അദ്ധ്യക്ഷതവഹിച്ചു.

ഏരിയാ സെക്രട്ടി ടി.കെ. ചന്ദ്രൻ. നഗരസഭ വെസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സൗത്ത് ലോക്കൽ കമ്മിറ്റി അംഗം എ. സുധാകരൻ, യു.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതവും, ടി. വി ദാമോധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *