KOYILANDY DIARY

The Perfect News Portal

സാംസങ്ങ് ഗ്യാലക്സി എസ്8 30 മെഗാപിക്സല്‍ റിയര്‍ ക്യാമറ

സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ കാലമായി കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റാണ് ഗ്യാലക്സി എസ്8. ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഹാന്‍ഡ്സെറ്റിനെ കുറിച്ച്‌ നിരവധി ഊഹാപോഹങ്ങളാണ് ദിവസവും പുറത്തുവരുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്യാലക്സി എസ്8ല്‍ 6 ജിബി റാം ഉണ്ടാകുമെന്നാണ്. 256 ജിബി സ്റ്റോറേജാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ് സേവനം എസ് 8 ല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിവേഗ പ്രോസസറായിരിക്കും ഉപയോഗിക്കുക. സ്നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. മിക്ക സ്മാര്‍ട്ട്ഫോണുകളുടെയും പ്രധാന ഭാഗമാണ് ക്യാമറ. ഗ്യാലക്സി എസ്8 30 മെഗാപിക്സല്‍ റിയര്‍ ക്യാമറയുമായാണ് വരുന്നതെന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisements

മൂന്നു ദിവസം വരെ ഉപയോഗിക്കാന്‍ ശേഷിയുള്ള 4200 എംഎഎച്ച്‌ ബാറ്ററിയായിരിക്കും എസ്8ല്‍ ഉണ്ടാകുക. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, രണ്ടു സ്ക്രീന്‍ വേരിയന്റുകള്‍ (5.7 ഇഞ്ച്, 6.2 ഇഞ്ച്), സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ എന്നിവ എസ്8 ലെ പ്രധാന ഫീച്ചറുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *