KOYILANDY DIARY

The Perfect News Portal

ഷാരൂഖ് ഖാന്‍ നായകനാകുന്ന ബോളീവുഡ് ചിത്രം റായിസ് ജനുവരി 26ന് തീയേറ്ററുകളിലേക്ക്

ഡിയര്‍ സിന്ദഗിക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ബോളീവുഡ് ചിത്രം റായിസ് ജനുവരി 26ന് തീയേറ്ററുകളിലേക്ക്. തൊണ്ണൂറുകളില്‍ ഗുജറാത്തിലുണ്ടായ അബ്ദുള്‍ ഖത്തീഫിന്‍റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഏഴാം തീയതി പുറത്തെത്തും. ഏതാണ്ട് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് റായിസ് തീയേറ്ററിലെത്തുന്നത്.

റായിസിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ എത്തി ഷാരൂഖ് തന്നെയാണ് ചിത്രത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ക്കായി സര്‍പ്രൈസ് ടീസര്‍ ഒരുക്കിയാണ് താരം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ഷാരൂഖുമായി തത്സമയ സംവാദത്തിനും അവസരമൊരുങ്ങും.

രാഹുല്‍ ധൊലകിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ എ.സി.പി ഗുലാം പട്ടേലായി നവാസുദ്ദീന്‍ സിദ്ദീഖിയും വേഷമിടുന്നു. ഷാരൂഖും ഗൗരിയും നേതൃത്വം നല്‍കുന്ന റെഡ്ചില്ലീസ് എന്‍റര്‍ടൈന്‍മന്‍റും ഫര്‍ഹാന്‍ അക്തറിന്‍റെ എക്സലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *