KOYILANDY DIARY

The Perfect News Portal

സഹജീവി സ്നേഹവും മറ്റുള്ളവരോടുള്ള ദയയും പ്രകൃതിയെ അറിയാനുള്ള ശ്രമവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം: മുഖ്യമന്ത്രി

കൊച്ചി: വിദ്യാര്‍ത്ഥികള്‍ വെറും പുസ്തക പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിന് കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമൂഹത്തിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു വിധത്തിലുള്ള ഭിന്നതയും കുട്ടികളുടെ ഇടയില്‍ ഈ സ്ഥാപനങ്ങളില്‍ ഇല്ല. ദരിദ്രരും സമ്ബന്നരും തമ്മില്‍ വ്യത്യാസവുമില്ല.

ഒരു പൗരന്റെ വ്യക്തിത്വ രൂപീകരണം പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നാരംഭിക്കുകയാണ്. സഹജീവി സ്നേഹവും മറ്റുള്ളവരോടുള്ള ദയയും പ്രകൃതിയെ അറിയാനുള്ള ശ്രമവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും, എല്ലാവരും നന്നായി പഠിച്ച്‌ മിടുക്കരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *