KOYILANDY DIARY

The Perfect News Portal

സമീപകാലത്ത് പി. എസ്. സി. നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : സമീപകാലത്ത് പി. എസ്. സി. നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി . പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിര്‍ദേശം .

പി എസ് സി യിലുള്ള ജനവിശ്വാസം തിരികെ ലഭിക്കണമെങ്കില്‍ സമീപകാലത്ത് പി. എസ്. സി. നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷണത്തിനു വിധേയമാക്കണം. സ്വതന്ത്ര ഏജന്‍സിയെ കൊണ്ടുള്ള നിഷ്പക്ഷ അന്വേഷണമാണ് വേണ്ടത്. പി. എസ്. സി. വഴി അനര്‍ഹര്‍ ജോലിയ്ക്ക് കയറുന്നത് തടയണം. പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു .

അതേസമയം നാലാം പ്രതി സഫീറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള എല്ലാ പ്രതികളും പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും നിര്‍ദേശിച്ചു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *