KOYILANDY DIARY

The Perfect News Portal

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസിസി അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താനൊരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ മുഖമായ ജ്യോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സിന്ധ്യയെ മാറ്റി നിര്‍ത്തിയായിരുന്നു മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയത്. ഇത് മുതല്‍ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.

അതേസമയം, പാര്‍ട്ടിയിലെ പിളര്‍പ്പൊഴിവാക്കാന്‍ മാരത്തോണ്‍ ചര്‍ച്ചയുമായി എഐസിസി നേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രനേതാക്കളെ കാണാന്‍ കമല്‍നാഥി ഡല്‍ഹിയിലെത്തി.

ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച്‌ ജ്യോതിരാധിത്യസിന്ധ്യ രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ തീരുമാനമെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം.

Advertisements

നേരത്തെ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ.

Leave a Reply

Your email address will not be published. Required fields are marked *