KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി

സന്നിധാനം: സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ്, ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി.

കെ പി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്നലെ രാത്രിയില്‍ 250ഓളം പേര്‍ സംഘടിച്ച്‌ പ്രതിഷേധം നടത്തിയത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്. പൊലീസ് അറസ്റ്റ് ചെയതവരില്‍ നൂറോളം പേര്‍ സന്നിധാനം വിട്ടു പോയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംശയം തോന്നുന്ന എല്ലാവരേയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!