KOYILANDY DIARY

The Perfect News Portal

സജി മൂരാടിനെ ബി.ജെ.പി. പയ്യോളി മുൻസിപ്പൽ നോർത്ത് കമ്മറ്റി ആദരിച്ചു

കൊയിലാണ്ടി: സജി മൂരാടിനെ ബി.ജെ.പി. പയ്യോളി മുൻസിപ്പൽ നോർത്ത് കമ്മറ്റി ആദരിച്ചു. സംസ്ഥാന സർക്കാറിൻ്റെ അഖില കേരള നാടക മത്സരത്തിൽ മികച്ച നാടകത്തിനുള്ള (വേനലവധി)  അവാർഡും, മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സജി മൂരാടിനെ (കോഴിക്കോട് സങ്കീർത്തന) ബി.ജെ.പി. പയ്യോളി മുൻസിപ്പൽ  നോർത്ത് കമ്മറ്റി ആദരിച്ചു. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ് കിഷ് മാസ്റ്റർ പൊന്നാടയണിയിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. സുരേഷ്, യുവമോർച്ച ജില്ലാ സേവാ സെൽ കോർഡിനേറ്റർ അമൽ ഷാജി, മണ്ഡലം സെക്രട്ടറി കെ. എം. ശ്രീധരൻ, പയ്യോളി മുൻസിപ്പാലിറ്റി ഡിവിഷൻ 36  കൗൺസിലർ നിഷ ഗിരീഷ്, പയ്യോളി നോർത്ത് ജനറൽ സെക്രട്ടറി സജിത്ത്, ബൂത്ത് പ്രസിഡൻ്റ് ഹരീഷ്, മനോജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *