KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സി.ബബിതയും ബിപിന്‍ ജോര്‍ജും ഇരട്ട സ്വര്‍ണം നേടി

തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇരട്ട സ്വര്‍ണം നേടി സി.ബബിതയും ബിപിന്‍ ജോര്‍ജും. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി സ്കൂളിലെ ബബിതയും ഇരട്ടസ്വര്‍ണമെന്ന നേട്ടത്തിലെത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ബിപിന്‍ നേരത്തെ സ്വര്‍ണം കരസ്ഥമാക്കിയിരുന്നത്. 3000 മീറ്ററിലായിരുന്നു ബബിതയുടെ സുവര്‍ണനേട്ടം.

സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ റെക്കോര്‍ഡോടെയാണ് മേളയുടെ മൂന്നാം ദിനത്തിനു തുടക്കമായത്. പാലക്കാട് പറളി സ്കൂളിലെ എ. അനീഷ് 21.50:30 സെക്കന്‍ഡില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ നടന്നെത്തി. പറളി സ്കൂളിലെ സി.ടി.നിതേഷിനാണ് വെള്ളി.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്കൂള്‍ സ്വന്തമാക്കി. സി.കെ.ശ്രീജ സ്വര്‍ണവും വൈദേഹി വെള്ളിയും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ സാന്ദ്ര സുരേന്ദ്രന്‍ സ്വര്‍ണം നേടി.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ജിവിഎച്ച്‌എസ്‌എസ് മതിരപ്പിള്ളിയിലെ അഭിനവ് പി.കെ. സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി.അനന്തുവിനാണ് ഒന്നാം സ്ഥാനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *