KOYILANDY DIARY

The Perfect News Portal

അന്യ സംസ്ഥാന തൊഴിലാളിക്ക് എസ്. ബി. ഐ.വഴി പണമയക്കാൻ ഭാര്യയുടെ സമ്മതപത്രം വേണം: ഒരാഴ്ചയോളം വട്ടം കറക്കി അധികൃതർ

കൊയിലാണ്ടി : നോട്ട് നിരോധനത്തെ തുടർന്ന് അന്യ ദേശത്തെ ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ നെട്ടോട്ടമോടുന്നത്. കൊയിലാണ്ടിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി രാജ നാട്ടിലേക്ക് പണപടക്കാൻ കഴിയാതെ ദുരിതംപേറുന്നു. കഴിഞ്ഞ രണ്ട് വർഷമായി കൊയിലാണ്ടി അയ്യിട്ടവളപ്പിൽ പശു തൊഴുത്തിൽ കറവയെടുക്കുന്ന ജോലി ചെയ്യുന്ന രാജ നാട്ടിലേക്ക് പണമയക്കാൻ ബേങ്കിലെത്തിയപ്പോൾ ഉണ്ടായ ദുരനുഭവം കൊയിലാണ്ടി ഡയറിയുമായി പങ്കുവെക്കുന്നു. ഒരാഴ്ചയായി സ്റ്റേറ്റ് ബേങ്കിൽ അയ്യായിരം രൂപ അടയ്ക്കാൻ നിരവധി തവണ കയറിയിങ്ങി. പണമടക്കണമെങ്കിൽ ഭാര്യയുടെയോ ആരുടെ അക്കൗണ്ടിലേക്കാണോ പണമയക്കേണ്ടത് അവരുടെ സമ്മതപത്രം ഉണ്ടെങ്കിൽ മാത്രമേ പണമടക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്. നോട്ട് നിരോധനത്തിന് ശേഷം നാട്ടിലേക്ക് പണമടക്കാൻ കഴിഞ്ഞിട്ടില്ല. തമിഴ്‌നാടിലെ തേനി സ്വദേശിയായ രാജയും ഭാര്യ സെൽവിയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം 2300 രൂപ വാടക കൊടുത്താണ് അവിടെ താമസിക്കുന്നത്. അതിനിടയിൽ രണ്ട് കുട്ടികളുടെ പഠനവും വീട്ടു ചിലവുകളും എല്ലാം രാജയുടെ പശുത്തൊഴിത്തിൽ നിന്ന് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ്. വീട്ടു വാടക കൊടുക്കേണ്ട സമയകഴിഞ്ഞു. ഉടമസ്ഥൻ നിരവധി തവണ വീട്ടിൽ വാടകയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. മക്കളുടെ പഠനത്തിന് വീട്ടു ചിലവിനും പണം അയക്കണമെങ്കിൽ ബാങ്ക് മുഖേന മാത്രമേ നടക്കൂ.

കഴിഞ്ഞ രണ്ട് വർഷമായി ബേങ്ക് വഴിയാണ് രാജ നാട്ടിലേക്ക് പണം അയക്കുന്നത്. അധികൃതർ പണം അയ്യക്കാൻ സമ്മിതിക്കാത്തത്‌കൊണ്ട് രാജയുടെ ഭാര്യയും മകനും ഇന്നലെ ബസ്സ് മാർഗ്ഗം 600 കിലോമീറ്റർ താണ്ടി കൊയിലാണ്ടിയിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയാണ്. അയ്യായിരം രൂപ വാങ്ങാൻ 1500 രൂപ ചിലവഴിക്കേണ്ട ഗതികേടാണ് ഈ കുടുംബത്തിന് ഉണ്ടായത്. കൂടാതെ രണ്ട് ദിവസത്തെ യാത്രയും മക്കളുടെ പഠനവും ഇല്ലാതായി. ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളുടെ ദുരനുഭവമാണ് ഇവരിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. സംഭവമറിഞ്ഞ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ച് അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് കുടുംബത്തിന് വേണ്ട താൽക്കാലിക സാമ്പത്തിക സഹായം അദ്ദേഹം രാജയുടെ കുടുംബത്തിന് കൈമാറി. രാജയുടെ മൂത്ത മകൻ രാജേഷ് എട്ടാം ക്ലാസ്സിലും രണ്ടാമത്തെ മകൾ ദേവി ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *