KOYILANDY DIARY

The Perfect News Portal

ഷാര്‍ജ എയര്‍പോര്‍ട്ട് ബ്രിഡ്ജ് അടാച്ചതായി ഷാര്‍ജ പോലീസ്

ഷാര്‍ജ: ഷാര്‍ജ എയര്‍പോര്‍ട്ട് ബ്രിഡ്ജ് (ബ്രിഡ്ജ് 4) അടാച്ചതായി ഷാര്‍ജ പോലീസ്. എയര്‍പോര്‍ട്ടില്‍ നിന്നും അല്‍ ഖറായീന്‍, അല്‍ ജറൈന എന്നിവിടങ്ങളീലേയ്ക്കുള്ള പാലമാണ് അടച്ചത്. എതിര്‍ ദിശയിലേയ്ക്കുള്ള ലൈനുകള്‍ രണ്ട് ദിവസത്തേയ്ക്ക് തുറന്നുകൊടുക്കുമെന്നും പോലീസ് അറിയിച്ചു. വെള്ളീയാഴ്ച 12 മണിമുതല്‍ ഞായറാഴ്ച 12 മണിവരെയാണിത് തുറക്കുക.അറ്റകുറ്റ പണികള്‍ക്കായാണ് പാലം അടച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇന്റര്‍സെക്ഷന്‍ 3ക്ക് സമാന്തരമായ റോഡുകള്‍ ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.