KOYILANDY DIARY

The Perfect News Portal

ബഹിരാകാശ യാത്രികന്‍ എഡ്ഗര്‍ മൈക്കല്‍ അന്തരിച്ചു

ഫ്ളോറിഡ: അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ എഡ്ഗര്‍ മൈക്കല്‍ (85) അന്തരിച്ചു. ചാന്ദ്ര പര്യവേഷണം നടത്തിയ ആറാമത്തെ മനുഷ്യനായിരുന്നു മൈക്കല്‍. വ്യാഴാഴ്ച രാത്രി ഫ്ളോറിഡയിലെ പാം ബീച്ചിലെ വസതിയിലായിരുന്നു അന്ത്യം. 1971 ലാണ് മൈക്കല്‍ ചാന്ദ്രപര്യവേഷണം നടത്തിയത്. അപ്പോളോ 14 മിഷന്റെ ഭാഗമായിരുന്ന മൈക്കല്‍ ചന്ദ്രോപരിതലത്തിലൂടെ ഒമ്ബതു മണിക്കൂര്‍ നടന്നു.