KOYILANDY DIARY

The Perfect News Portal

ശാന്തിയാത്ര നടത്തി

കൊയിലാണ്ടി: സി.പി.എം., ആര്‍.എസ്.എസ്. സംഘര്‍ഷമുണ്ടായ കൊല്ലം, വിയ്യൂര്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ശാന്തിയാത്ര നടത്തി. കൊല്ലം ഗാന്ധിപ്രതിമയ്ക്ക് സമീപത്തുനിന്ന് തുടങ്ങിയ യാത്ര കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചാര്‍ജ് വഹിക്കുന്ന പി. ദാമോദരന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.

കെ.പി.സി.സി. അംഗങ്ങളായ യു. രാജീവന്‍, പി. രത്‌നവല്ലി, വി.ടി. സുരേന്ദ്രന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ. വിജയന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *