KOYILANDY DIARY

The Perfect News Portal

വർഗീയതയ്ക്കും നികുതി ഭീകരതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി

കൊയിലാണ്ടി: 75 മത് സ്വാതന്ത്ര്യദിനത്തിൽ വർഗീയതയ്ക്കും നികുതി ഭീകരതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിറ ഗാന്ധി പ്രതിമ മുതൽ കൊയിലാണ്ടി ഗാന്ധി പ്രതിമ വരെ പദയാത്ര നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ ഫ്ലാഗ് ഓഫ് ചെയ്തു.  

സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് ഭരണകൂടം രാജ്യം വിഭജിക്കാൻ ശ്രമിച്ചതിനെക്കാളും കൊള്ളയടിക്കാൻ ശ്രമിച്ചതിനെക്കാളും ഭയാനകമായാണ് ഇന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനമെന്ന് എം. ധനീഷ് ലാൽ പറഞ്ഞു. സമാപനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹീൻ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌, തൻഹീർ കൊല്ലം, റൗഫ് ചെങ്ങോട്ടുകാവ്, അഭിനവ് കണക്കശ്ശേരി, സജിത് കാവുംവട്ടം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *