KOYILANDY DIARY

The Perfect News Portal

വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം

വടകര: വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബന്ധുവായ എസ്.ഐയുടെ കാര്‍ തകര്‍ത്തു. ചീക്കിലോട് യു.പി സ്കൂള്‍ അദ്ധ്യാപകനും എന്‍.സി.പി ബ്ലോക്ക് സെക്രട്ടറിയുമായ കുറിച്ചകത്തെ തായന ശശിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. നാലോളം ജനല്‍ ഗ്ലാസുകള്‍ ഉടച്ചിട്ടുണ്ട്. ചെടിച്ചട്ടികള്‍ തകര്‍ക്കുകയും വീടിന്റെ കര്‍ട്ടന്‍ നശിപ്പിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കുറ്റ്യാടി എസ്.ഐ യുമായ രാജന്റെ കാറാണ് തകര്‍ത്തത്. പിന്‍ ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ത്തു. വീട്ടുകാര്‍ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് സംഭവം. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവത്തില്‍ സര്‍വ്വ കക്ഷി യോഗം പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. എം. ഷിജിന അധ്യക്ഷത വഹിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല, ഇ.കെ നാണു, കെ.സി ബാബു, ബഷീര്‍ മാണിക്കോത്ത്, പി. അമ്മദ്, പി. രാധാകൃഷ്ണന്‍, സി.കെ ബാബു, ടി.വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.സി.പി ജില്ലാ സെക്രട്ടറി  കെ.കെ നാരായണന്‍ സംസ്ഥാന കമ്മറ്റി മെമ്പര്‍ കുന്നോത്ത് രാധാകൃഷ്ണന്‍, പി.കെ ബാലന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ബോധ പൂര്‍വ്വം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ളനീക്കത്തെ ചെറുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *