KOYILANDY DIARY

The Perfect News Portal

വടകരയില്‍ കടയ്ക്ക് തീപിടിച്ചു

വടകര : വടകരയില്‍ രാത്രി തീപിടിത്തം. നാരായണ നഗറില്‍ വാണിമേല്‍ സ്വദേശി തൈപ്പറമ്പില്‍ ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ലാമിനേഷന്‍ ഫോട്ടോഫ്രെയിം കടയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും ഫ്രെയിം ചെയ്ത ഫോട്ടോകളും, മറ്റും സാധന സാമഗ്രികളും പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടകര അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *