KOYILANDY DIARY

The Perfect News Portal

വേണാട് എക്സ്പ്രസ് കോട്ടയത്ത് യാത്രക്കാര്‍ തടഞ്ഞു

കോട്ടയം > എല്ലാ ദിവസവും വൈകി ഓടുന്നതില്‍ പ്രതിഷേധിച്ച് വേണാട് എക്സ്പ്രസ് കോട്ടയത്ത് യാത്രക്കാര്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെ ഒന്നര മണിക്കൂറോളം വൈകിയാണ് വേണാട് എക്സ്പ്രസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ തടഞ്ഞിടുകയായിരുന്നു. ട്രെയിന്‍ എത്തിയപ്പോള്‍ സംഘടിച്ച് പാളത്തിലിറങ്ങിയ യാത്രക്കാര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.

9.30ഓടെയാണ് വേണാട് എക്സ്പ്രസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 8.02ന് എത്തേണ്ട ട്രെയിന്‍ ഒന്നര മണിക്കൂറോളം വൈകി. വേണാട് എക്സ്പ്രസ് എല്ലാ ദിവസവും ഇത്തരത്തില്‍ വൈകുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും മറ്റ് വഴിയില്ലാതെയാണ് ട്രെയിന്‍ തടഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *