KOYILANDY DIARY

The Perfect News Portal

ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാലിന്

കോഴിക്കോട്: ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാലിന് ഉഷ സ്കൂള്‍ ക്യാമ്പസില്‍ വച്ച്‌ നടക്കും. 2004, 05, 06 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം നാലിന് രാവിലെ 8 മണിക്ക് ഉഷ സ്കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒളിമ്പ്യന്‍ പി.ടി.ഉഷ,നാഷണല്‍ അത്ലറ്റിക്സ് കോച്ച്‌ ജെ.എസ്. ഭാട്യ, ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടാന്‍ എന്നിവരടങ്ങിയ സെലക്ഷന്‍ പാനല്‍ ആണ് അത്ലറ്റുകളെ തിരഞ്ഞെടുക്കുക.

വിശദവിവരങ്ങള്‍ക്ക്: ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ്, കിനാലൂര്‍, ബാലുശ്ശേരി, കോഴിക്കോട്, ഫോണ്‍- 049602645811, 9539007640.

Leave a Reply

Your email address will not be published. Required fields are marked *