കൊയിലാണ്ടി നഗരസഭ സ്മാര്‍ട്ട് കൊയിലാണ്ടി പദ്ധതിക്ക് തുടക്കമായി
.
കൊയിലാണ്ടി: മാലിന്യ പരിപാലനം സാമൂഹികമായ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി പറഞ്ഞു. കൊയിലാണ്ടി നഗരസഭ സ്മാര്‍ട്ട് കൊയിലാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം ഇവിടുത്തെ വൃത്തിയാണ്. പല സാംക്രമിക രോഗങ്ങളും പടരാതെ തടയുന്നത് നമ്മുടെ മാലിന്യ പരിപാലന ശീലമാണ്. അതുകൊണ്ട് മാലിന്യ സംസ്ക്കാരണം കൂട്ടായ ഉത്തരവാദിത്തമായി കാണണം.
.

.
നഗരസഭയുടെ നേതൃത്വത്തില്‍ സമഗ്ര ശുചിത്വ -മാലിന്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജനകീയ കര്‍മ്മപദ്ധതിയാണ് ‘സ്മാര്‍ട്ട് കൊയിലാണ്ടി’. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിവ്യ എസ്. അയ്യര്‍ നിര്‍വ്വഹിച്ചു. മൂന്നുവര്‍ഷംകൊണ്ട് കൊയിലാണ്ടിയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിക്കല്‍, ശാസ്ത്രീയമായ സംസ്കരണം, പൊതു ഇടങ്ങളുടെ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, നഗരസൗന്ദര്യവല്‍ക്കരണം, ജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.
.

.
നഗരസഭാ ചെയര്മാന് യു.കെ. ചന്ദ്രന് അധ്യക്ഷനായിരുന്നു. നഗരസഭാ സെക്രട്ടറി പാര്‍വ്വതി ചന്ദ്രന് കെ.എ.എസ് പദ്ധതി വിശദീകരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ്, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ ജി.വി. പ്രമോദ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി.ടി. ബിന്ദു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ.പി.സുധീഷ്,സ്മാര്‍ട്ട് കൊയിലാണ്ടിയുടെ ശുചിത്വ അംബാസിഡറായ ഗായകന് കൊല്ലം ഷാഫി, മുന്‍ നഗരസഭ അധ്യക്ഷരായ കെ. ദാസന്, കെ.ശാന്ത, അഡ്വ. കെ.സത്യന്, സുധ കിഴക്കെപ്പാട്ട്, ആസൂത്രണ കമ്മിറ്റി വൈസ് ചെയര്മാന് എം.കെ. രാജന്, സ്ഥിരം സമിതി ചെയര്മാന്മാരായ രമ്യ പണ്ടാരക്കണ്ടി, എ. സുധാകരന്, കെ. എം.നജീബ്, എം.ദൃശ്യ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



