KOYILANDY DIARY

The Perfect News Portal

ഡോ: പ്രദീപൻ പാമ്പിരിക്കുന്ന് നിര്യാതനായി

കൊയിലാണ്ടി : അദ്ധ്യാപകനും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്ന്  (47) നിര്യാതനായി. സംസ്‌കൃത സർവ്വകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകനാണ്.കൊയിലാണ്ടി സ്വദേശിയായിരുന്നു. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂരിൽ റോഡ് മുറിച്ച്  കടക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം നടത്തിയതിന്‌ശേഷം കുറ്റിക്കാട്ടൂരിലുള്ള വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

കൊടുവള്ളി ഗവർമെന്റ് കോളജിൽ അസി. പ്രൊഫസറായ സജിതയാണ് ഭാര്യ. സ്‌കൂൾ വിദ്യാർത്ഥികളായ ശ്രാവൺ മാനസ്, ധ്യാൻ മാനസ് എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *