KOYILANDY DIARY

The Perfect News Portal

വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

താമരശ്ശേരി: വീടുകള്‍ കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) ആണ് താമരശ്ശേരി എസ്‌ഐ സായൂജും സംഘവും കക്കാടന്‍ പൊയിലില്‍വച്ച്‌ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെത്തി ചായയും കഴിച്ചു പോയ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പിന്നാലെ ചെന്ന് വേറെ വീട് കാണിച്ചുതരാമെന്നു പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *