KOYILANDY DIARY

The Perfect News Portal

ആനയ്ക്ക് ചുംബനം നല്‍കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ആനയ്ക്ക് ചുംബനം നല്‍കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവിനെ ആന പന്ത് കണക്കെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിന്റെ വിഡിയോ സുഹൃത്ത് ഫെയ്സ്ബുക്കിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് ആന അടി കൊടുത്തത്.

ഞായറാഴ്ച കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ആനയെ കണ്ട യുവാവ് പഴം വാങ്ങി ആനയ്ക്ക് നല്‍കുകയായിരുന്നു. പഴം തിന്നു തീര്‍ത്ത ആനയ്ക്ക് പനംപട്ടയും യുവാവ് വച്ചു നീട്ടി. പോകരുതെന്നും മദ്യപിച്ചിട്ടുണ്ടെന്നും യുവാവിന്റെ സുഹൃത്തുക്കള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ യുവാവ് ആനയെ സമീപിച്ചു.

Advertisements

പഴവും പനംപട്ടയും തിന്നുകൊണ്ടിരിക്കവെയാണ് ബാഹുബലിയിലെ ഒരു രംഗത്തിലേത് പോലെ യുവാവ് ആനയുടെ ഇരുകൊമ്ബുകളും പിടിച്ച്‌ മസ്തിഷ്കത്തോട് അടുത്ത് നിന്ന് ചുംബിക്കാന്‍ ശ്രമിച്ചത്. ഒന്നുരണ്ട് തവണ ചുംബിച്ചെങ്കിലും വീണ്ടും ചുംബിക്കാന്‍ ശ്രമിച്ചതോടെ ആനയ്ക്ക് ഇഷ്ടമായില്ല. യുവാവിനെ ഒരൊറ്റ കുതിപ്പിന് ആന തട്ടി ദൂരെ എറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *