KOYILANDY DIARY.COM

The Perfect News Portal

വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം

മയ്യില്‍: പിരിവിന് വന്നയാള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ജെനിന്‍ രാജി (24)നെ പോലീസ് പിടികൂടി. തീവണ്ടിയില്‍ വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

തവണവ്യവസ്ഥകളില്‍ ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിച്ചതിന്റെ തുക പിരിച്ചെടുക്കുന്നയാളാണ് ജെനിന്‍രാജ്. കുട്ടിയുടെ അമ്മ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ പരിപാടിക്കും അച്ഛന്‍ കടയിലും പോയ നേരത്താണ് ജെനിന്‍രാജ് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

രക്ഷപ്പെട്ടോടിയ കുട്ടി വീട്ടില്‍ നിന്നിറങ്ങിയോടുകയായിരുന്നു. രാത്രി 11ന് വീട്ടുകാര്‍ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് മയ്യില്‍ എസ്.ഐ. പി.ബാബുമോന്റെ നേതൃത്വത്തിലുള്ള നടത്തിയ അവസരോചിത ഇടപെടലിലാണ് പ്രതി പിടിയിലായത്. കന്യാകുമാരിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ തീവണ്ടിയില്‍വെച്ച്‌ പിടികൂടുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!