KOYILANDY DIARY

The Perfect News Portal

വിവാഹ വാഗ്ദാനം നൽകി 14 കാരിയെ പീടിപ്പിച്ചയാൾ അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച കോക്കല്ലൂർ സ്വേദേശി നേറമ്മൽ വീട്ടിൽ അബ്ദുള്ള എന്ന് വിളിക്കുന്ന ഷഹനാദ് (26) എന്നയാളാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച വിവരരമറിഞ്ഞാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് കൊയിലാണ്ടി സി. ഐ. ആർ ഹരിദാസന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണം ഊർജ്ജിതമായപ്പോൾ ഇയാൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു. അതോടുകൂടിയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞു വെക്കുകയും പോലീസിന് കൈമാറുകയുമാണുണ്ടായത്. ചോദ്യംചെയ്യലിന് ശേഷം ഇയാളെ നാളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ എ. എസ്. ഐ. ബാബു, പ്രകാശൻ, എസ്. സി. പി. ഒ. മാരായ പ്രദീപൻ, കെ. കെ. ബിജു, ശ്യാം എന്നിവരാണുള്ളത്.