KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: സ്കൂളില്‍ വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പെരമ്പൂര്‍ ജമാലിയില്‍ താമസിക്കുന്ന നരേന്ദ്രനാണ് (15) മരിച്ചത്.

രാവിലെ പത്ത് മിനിറ്റ് വൈകിയതിെന്റ പേരിലായിരുന്നു കൊടും വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ. കഴിഞ്ഞദിവസമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആര്‍. ജറാള്‍ഡ്, കായികാധ്യാപകന്‍ ജയ സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ ശേഷം ഇരിക്കുന്ന രൂപത്തില്‍ ചാടി മുന്നോട്ടുപോകാന്‍ കായികാധ്യാപകനാണ് നിര്‍ദേശിച്ചത്. തളര്‍ന്നുവീണ നരേന്ദ്രനെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisements

വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷകര്‍ത്താക്കള്‍ സ്കൂളിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. നരേന്ദ്രന്റ പിതാവ് മുരളി ചെന്നൈ സിറ്റി പൊലീസില്‍ പരാതി നല്‍കി. മാതാവ്: ചിത്രപാവയ്.

Leave a Reply

Your email address will not be published. Required fields are marked *