KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളുടെ സത്യസന്ധത: ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി

ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം പൊലീസില്‍ എത്തി സ്വര്‍ണ്ണം ഏറ്റുവാങ്ങി.

നിഷാരിയയുടെ മാതാവ് ബാങ്കില്‍ പണയപ്പെടുത്താന്‍ പോകവേയാണ് സ്വര്‍ണ്ണാഭരണം നഷ്ടമായത്. ഒളവണ്ണയിലെ സ്വകാര്യ ടൂഷ്യന്‍ സെന്ററില്‍ നിന്ന് ശനിയാഴ്ച പഠനം കഴിഞ്ഞു പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണാഭരണം ലഭിക്കുകയും കോളേജിനു സമീപത്തെ സ്റ്റുഡിയോ ഉടമ മോഹന്‍ദാസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

അദ്ദേഹമാണ് സ്വര്‍ണ്ണാഭരണം നല്ലളം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ സത്യസന്ധതയ്ക്ക് അംഗീകാരമായി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് ആപ്റ്റ് പുലരി സാംസക്കാരിക വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങു നടക്കും. ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *