ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും
.
ശബരിമല യുവതി പ്രവേശനം സുപ്രീംകോടതിയുടെ വിശാല ഭരണഘടന ബെഞ്ചിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർ ആയിരിക്കും വാദം ഉന്നയിക്കുക. കഴിഞ്ഞ ദിവസം യുവതി പ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദം നടത്തിയിരുന്നു. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും.

കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാവാനുണ്ട്. അതേസമയം, ഏപ്രിൽ 16ന് നടന്ന വാദത്തിൽ പുനഃപരിശോധനാ ഹർജികളെ പിന്തുണച്ച് ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ വാദം ഉന്നയിച്ചിരുന്നു. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം സുപ്രധാനമായിരിക്കും.




