KOYILANDY DIARY

The Perfect News Portal

വിദ്യാരംഗം പുരസ്കാരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്

കൊയിലാണ്ടി: ഈ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ  പുരസ്കാരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു; പയ്യോളിയിൽ വെച്ച് നടന്ന ചടങ്ങിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.വിശ്വനാഥനിൽ നിന്ന് വിദ്യാരംഗം കൺവീനർ വി.ടി ഐശ്വര്യ  ഏറ്റുവാങ്ങി.
മേലടി ഉപജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ചാണ്  ഈ അംഗീകാരം വന്മുകം – എളമ്പിലാട് എം.എൽ പി.സ്കൂൾ കരസ്ഥമാക്കിയത്. ഈ അധ്യയന വർഷം കുടുംബ വായന പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച  ഹോം ലൈബ്രറി പദ്ധതിയടക്കം നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിൽ വരുത്തിയതിന് കൂടിയാണ് ഈ അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *