KOYILANDY DIARY

The Perfect News Portal

വിജിലന്‍സിനെ മുഖ്യമന്ത്രി കളിപ്പാവയാക്കി മാറ്റി രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: തന്റെ താളത്തിനൊത്ത് തുള്ളുന്ന വിധം വിജിലന്‍സിനെ മുഖ്യമന്ത്രി കളിപ്പാവയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് മൂടിവയ്ക്കുന്നു. കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലാണ്. വിജിലന്‍സിനെതിരേയുള്ള കോടതി വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം വളര്‍ച്ചയുടെ പിടിയിലായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെഎസ്‌ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന്റെ പിന്തുണയുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമോ എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *