KOYILANDY DIARY

The Perfect News Portal

ശുദ്ധജലം എത്തിക്കാന്‍ 12.47 കോടിയുടെ പദ്ധതി ധന വകുപ്പിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: ചെറുകിട ജല വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതിനും കുഴല്‍ കിണറുകളുടെ അറ്റകുറ്റപ്പണിക്കുമായി 12.47കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് തയാറാക്കി ധന വകുപ്പിനു സമര്‍പ്പിച്ചു. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കാനുള്ളതാണു പദ്ധതികള്‍.
സംസ്ഥാനത്തൊട്ടാകെ 585 ചെറുകിട ജലവിതരണ പദ്ധതികള്‍ നടപ്പാക്കുന്നതിനും നിലവിലുള്ള 5505 കുഴല്‍ക്കിണറുകളുടെ ഹാന്‍ഡ് പമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഉപയോഗിക്കാതെ കിടക്കുന്ന ഒട്ടേറെ കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനക്ഷമമാകും.

Leave a Reply

Your email address will not be published. Required fields are marked *