KOYILANDY DIARY

The Perfect News Portal

ഉപതെരഞ്ഞെടുപ്പില്‍ 80.32 ശതമാനം പോളിംഗ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.32 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. പിണറായി പഞ്ചായത്തിലെ പടന്നക്കര വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഇവിടെ 88.87 ശതമാനം പോളിംഗ് നടന്നു.

തേവള്ളി വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. 68.20 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10 ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *