KOYILANDY DIARY

The Perfect News Portal

വാഷും വാറ്റുപകരണങ്ങളും മാഹി മദ്യവും പിടികൂടി: ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി : കൊയിലാണ്ടി കീഴരിയൂരിൽ 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും 4 ലിറ്റർമാഹി മദ്യവും കൊയിലാണ്ടി എക്സ് സൈസ് സംഘം പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ പോവതിയുള്ളതിൽ വിവേക് 39 – ആണ് അറസ്റ്റിലായത്. കൊയിലാണ്ടി എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ കെ.സി.കരുണാകരന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത് വീട്ടിനകത്ത് വെച്ച് വാറ്റുകയായിരുന്നു പതിവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർമാരായ സി. സുരേന്ദ്രൻ, അജയകുമാർ, ഡ്രൈവർ പ്രത്യൂഷ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *