KOYILANDY DIARY

The Perfect News Portal

എറണാകുളം നഗരത്തില്‍ ഓട്ടോ പണിമുടക്ക്

കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍  പണിമുടക്ക് നടത്തുന്നു. എറണാകുളം നോര്‍ത്ത്,  സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലാണ് പണിമുടക്ക്. യൂബര്‍ ടാക്സിയും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

നഗരത്തിലെ ഊബര്‍ ടാക്സി-ഓട്ടോ തൊഴിലാളികളും തമ്മില്‍ ഇന്നലെ രാത്രിയിലും തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് അമ്പതോളം ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയും ഉണ്ടായത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യൂബര്‍ ടാക്സിയില്‍ കയറുന്ന യാത്രക്കാരേയും ഡ്രൈവര്‍മാരേയും ഓട്ടോഡ്രവര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാത്രിയില്‍ ഓട്ടോക്കാരെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *