KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ബയോബിന്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോബിന്നുകള്‍ വിതരണം ചെയ്തു. 2019-20 വര്‍ഷത്തില്‍ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.  കെ.സത്യന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്‍, നഗരസഭാംഗങ്ങളായ കെ.കെ.ചന്ദ്രിക, സീമ കുന്നുമ്മല്‍, ആര്‍.കെ.ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ. കെ. എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *