KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങി മരിച്ചു

വയനാട്‌: വയനാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങി മരിച്ചു. കബനീ നദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും രണ്ടു മക്കളുമാണ് മരിച്ചത്. പുല്‍പ്പള്ളിക്കടുത്ത് മരക്കടവിലാണ് അപകടം നടന്നത്.

മരക്കടവിലെ ചക്കാലയ്ക്കല്‍ ബേബി, മക്കളായ അജിത്ത്, ആനി എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മഞ്ഞാടി ക്കടവിലാണ് അപകടമുണ്ടായത്. വീട്ടില്‍ വിരുന്നു വന്ന കുട്ടികളെ പുഴ കാണിക്കാനും കുളിക്കാനുമാണ് ഇവര്‍ കടവിലെത്തിയത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട മക്കളെ രക്ഷിക്കാന്‍ ബേബി പുഴയിലേക്കു ചാടുകയായിരുന്നു.

നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയിലെ ത്തുമ്ബോഴേക്കും മൂന്നു പേരും മരിച്ചു.പരിക്കേറ്റ മൂന്നു കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!