KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ വായനോത്സവം പദ്ധതിക്ക് തുടക്കമായി.

കൊയിലാണ്ടി: പുതുവത്സരാഘോഷം വായനയുടെ ആഘോഷമാക്കി മാറ്റി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. ക്രിസ്മസ് അവധിക്കാലത്ത് കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച മുഴുവൻ ക്ലാസുകളിലെയും ക്ലാസ് ലൈബ്രറികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ‘വായനോത്സവം’ പദ്ധതിക്ക് തുടക്കമായി.

ഒന്ന് മുതൽ നാല് വരെയുള്ള ഓരോ ക്ലാസിലുമെത്തി സാഹിത്യകാരനായ ഇബ്രാഹീം തിക്കോടി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളിൽ നടന്ന ചടങ്ങുകളിൽ ക്ലാസ് ലീഡർമാരായ മുഹമ്മദ് ഫായിസ്, എ.എസ്. മാനസ്, നിരഞ്ജന എസ് മനോജ്, എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ ലീഡർ ദിയലിനീഷ്, ജിസ ഫാത്തിമ, മുഹമ്മദ് ഫായിസ്, ദേവ ലക്ഷ്മി, അദ്വൈത്. എം. കെ, മുഹമ്മദ് നിഹാൽ, അമൻ ജാഫർ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!