KOYILANDY DIARY

The Perfect News Portal

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം  അവസാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. പുതിയ പ്രിന്‍സിപാളിനെ കാലാവധിയില്ലാതെ നിയമിക്കുമെന്ന് ലോ അക്കാദമി മാനേജ്മെന്റ് ഉറപ്പു നല്‍കി. മാനേജ്മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പ് ലഭിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

ക്ളാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.  വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് അടയ്ക്കാന്‍ നാളെമുതല്‍ അവസരമുണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരാഹാരം കിടക്കുന്ന കെ. മുരളീധരന്‍ എംഎല്‍എ, വി വി രാജേഷ് എന്നിവര്‍ ന്നു തന്നെ നിരാഹാരം അവസാനിപ്പിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *