KOYILANDY DIARY

The Perfect News Portal

നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

തിരുവനന്തരപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. നളിനി നെറ്റോക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതാണെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി.

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് നളിനി നെറ്റോക്കെതിരെ ഉയര്‍ന്ന ആരോപണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *