KOYILANDY DIARY

The Perfect News Portal

ഹാർബർ എഞ്ചീനീയറിംങ് വകുപ്പ് ഓഫീസ് സമുച്ചയം മന്ത്രി മേഴ്‌സികുട്ടി അമ്മ ഉദ്ഘാടനം ചെയ്തു

പുതിയാപ്പ > ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഉത്തര മേഖല സൂപ്രണ്ടിങ് എന്‍ജിനിയറിങ് ഓഫീസിന്റെയും കോഴിക്കോട്  എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് കാര്യാലയത്തിന്റെയും ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. പുതിയനിരത്തിലാണ്   ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കുള്ള മുറികള്‍, കാത്തിരിപ്പ് സ്ഥലം, എന്നിവയും ഈ കെട്ടിടത്തിലുണ്ട്.
മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി.  കെ മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ കെ നിഷ, ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, കെ. കെ. സതീഷ് കുമാര്‍, ടി. എം. മറിയം ഹസീന, പി. എ. ശശിധരന്‍, പി. ലക്ഷ്മണന്‍, കെ. ചന്ദ്രന്‍, ടി. പി. വിജയന്‍, സി. പി. ഹമീദ്, എ. ജനാര്‍ദനന്‍, സി. പി. റാസിക്ക്, കെ. സുന്ദരന്‍, വി. ഉമേശന്‍ എന്നിവര്‍ സംസാരിച്ചു.  പി. കെ. അനില്‍കുമാര്‍ സ്വാഗതവും  എം. എ. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *