KOYILANDY DIARY

The Perfect News Portal

ലോക മലമ്പനി ദിനാചരണം നടത്തി

കൊയിലാണ്ടി: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നഗര സഭാ ചെയർമാൻ കെ.സത്യൻ ഉൽഘാടനം ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് രക്ത പരിശോധന, സ്ക്രീനിംഗ്, ബോധവൽക്കരണം, നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരം എന്നിവ നടത്തി.

ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ആർ.എം.ഒ.ഡോ. അബ്ദുൾ അസീസ്, ഡോ. സന്ധ്യാ കുറുപ്പ് ക്ലാസ്സെടുത്തു. ക്ലിനിക്കൽ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിശോധനയും നടത്തി. ഹെൽത്ത് ഇൻസ്പെപെക്ടർ സി.കെ.സുരേഷ്, ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഷനില, സീന, പി.ആർ.ഒ ജിഷ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *