KOYILANDY DIARY

The Perfect News Portal

ലോക പരിസ്ഥിതി ദിനം: കൊയിലാണ്ടിയിൽ DYFIയുടെ വൃക്ഷതൈ നടീൽ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിക്കായ് ഒരുമ എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടിയിലെ പൊതു ഇടങ്ങളിൽ വൃക്ഷതൈ നട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.  സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഹോമിയോ ആശുപത്രി പരിസരത്തും വിവിധ യൂണിറ്റുകളിലും പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ 30,000 വൃക്ഷതൈകൾ വിതരണം ചെയ്തതായി നേതാക്കൾ വ്യക്തമാക്കി. പരിപാടിക്ക്  DYFI മേഖലാ പ്രസിഡണ്ട് വി. എം. അജീഷ്, സെക്രട്ടറി പി. കെ. രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *