വെള്ളിലാട്ട് ചാരിറ്റബിള്‍ സംഘം പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിള്‍ സംഘം പ്രദേശത്തെ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഒരു വീട്ടില്‍ ഒരു വൃക്ഷ തൈ നടുക എന്ന ലക്ഷ്യമായി നടത്തിയ ക്യാമ്പയിന് ഡോ. മഹിമ മഹമൂദ് ഉദ്ഘാടനം ചെയ്തു. വി.എം.അനൂപ് അധ്യക്ഷത വഹിച്ചു. വി.വി.റീന, ഷാജി, വി.എം.അജീഷ്, വി.എം.മിഥുന്, വി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു.