KOYILANDY DIARY

The Perfect News Portal

മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം: കെ സുധാകരന്‍

കോഴിക്കോട്: മോദിയെ സ്തുതിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ര്‍ശിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു.

“തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ? സിപിഐഎമ്മില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പക്ഷേ ഗുണമുണ്ടായില്ല” കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയില്‍ പോയി നന്നായിവരട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *