KOYILANDY DIARY

The Perfect News Portal

ലീഗ് കൗൺസിലറെ അയോഗ്യനാക്കണം എ.ഐ.വൈ.എഫ്.

കൊയിലാണ്ടി: വാക്സിൻ വിതരണ ത്തിൽ സ്വജനപക്ഷപാതം കാണിച്ച കൊയിലാണ്ടി നഗരസഭ ’42ാം വാർഡിലെ ലീഗ് കൗൺസിലര്‍ കെ.എം.നജീബിനെ അയോഗ്യനാക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തൻ്റെ വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ മുസ്ലീം ലീഗുകാർക്കാണ് കൊടുക്കുകയെന്നും തൻ്റെ വാർഡിൽ ലീഗുകാരില്ലെങ്കിൽ പ്രസ്തുത ടോക്കൺ അടുത്ത വാർഡിലെ ലീഗുകാർക്കേ താൻ അനുവദിക്കാറുള്ളൂ എന്ന കാൺസിലറുടെ ശബ്ദ സന്ദേശം അതീവ ഗൗരവമുള്ളതാണെന്ന് മണ്ഡലം കമ്മറ്റി വിലയിരുത്തി.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനായി നഗരസഭ സംഘടിപ്പിക്കുന്ന വാക്സിൻ ക്യാമ്പിൻ്റെ ഭാഗമായി ഓരോ വാർഡിലും കൗൺസിലർമാർക്ക് നിശ്ചിത എണ്ണം ടോക്കൺ അനുവദിക്കാറുണ്ട്. ഇത്തരത്തിൽ 42ാം വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ ലീഗുകാർക്ക് മാത്രമാണ് അനുവദിക്കുന്നത് എന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. എ.ടി. വിനീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.രമേഷ് ചന്ദ്ര,ബി. ദര്‍ശിത്ത്, സുമേഷ് ഡി. ഭഗത്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *