KOYILANDY DIARY

The Perfect News Portal

സത്യപ്രതിജ്ഞ ലംഘനം: കൊയിലാണ്ടി നഗരസഭ കൗൺസിലർ K M നജീബ് രാജി വെയ്ക്കുക: സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: മുനിസിപ്പാലിറ്റിയിലെ വാർഡ് 42 ലെ കൗൺസിലർ K M നജീബ് വാക്സിൻ വിതരണത്തിൽ പക്ഷപാതപരമായി പെരുമാറയതിനെതിരായി സി.പി.ഐ.എം കൊല്ലം ലോക്കലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ലീഗ് പ്രവർത്തകർക്ക് മാത്രമാണ് KM നജീബ് വാക്സിൻ സൗകര്യം ചെയ്ത് കൊടുക്കുന്നത്. ഞാൻ മുസ്ലിം ലീഗ് കൗൺസിലറാണ് മുസ്ലിം ലീഗാണ് എന്നെ കൗൺസിലറാക്കിയത് അവർക്ക് മാത്രമേ ഞാൻ സഹായങ്ങൾ ചെയ്യു വാക്സിൻ വിതരണം ചെയ്യു, എൻ്റെ കൗൺസിലർ സ്ഥാനം പോയാലും ഞാൻ ആത്മാഭിമാനത്തോടെ ലീഗിനു വേണ്ടി തന്നെ പ്രവർത്തിക്കും.

ഇനിയും ഞാൻ ലീഗുകാർക്ക് മാത്രമേ വാക്സിൻ അനുവദിക്കുകയുള്ളു എന്ന തരത്തിൽ K M നജീബിന്റെതായി ഒരു ശബ്ദ സന്ദേശം നവ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭരണ ഘടനാ ലംഘനം നടത്തിയ വാർഡ് 42 ലെ കൗൺസിലർ രാജിവെയ്ക്കണമെന്ന് കൊല്ലം ലോക്കൽ കമ്മറ്റി  സമരത്തിലൂടെ ആവശപ്പെട്ടു. സി.പി.ഐ എം കൊല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം അഡ്വ. എൽ ജി. ലിജീഷ്  ഉദ്ഘാടനം ചെയ്തു. N K ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. എം.പത്മനാഭൻ, പി. പി. രാജീവൻ, പി.കെ ഷൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *