KOYILANDY DIARY

The Perfect News Portal

റെസ്റ്ററന്റിനു തീപിടിച്ച്‌ ഉറങ്ങിക്കിടന്ന അഞ്ച് ജീവനക്കാര്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബാര്‍ കം റെസ്റ്ററന്റിനു തീപിടിച്ച്‌ ഉറങ്ങിക്കിടന്ന അഞ്ച് ജീവനക്കാര്‍ മരിച്ചു. കലാശിപ്പാളയത്ത് പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസന്‍ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. റെസ്റ്ററന്റില്‍ പുക ഉയരുന്നത് കണ്ടവരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *